കൊവിഡ്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 88,600 രോഗബാധിതര്‍; 1,124 മരണം; രോഗികള്‍ 60 ലക്ഷത്തിലേക്ക്

Update: 2020-09-27 04:53 GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,992,533 ആയി. ഒറ്റ ദിവസത്തിനിടെ 1,124 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 94,503. ആരോഗ്യമന്ത്രാലയത്തിന്റെ റിപോര്‍ട്ട് അനുസരിച്ച് നിലവില്‍ 9,56,402 പേര്‍ ചികില്‍സയിലാണ്. ഇതുവരെ 49,41,628 പേര്‍ രോഗമുക്തരായി.


ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 13 ലക്ഷം കടന്നു. 34,761 മരങ്ങളാണ് ഇതുവരെ മഹാരാഷ്ട്രയില്‍ റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13.4 ലക്ഷം കൊവിഡ് ടെസ്റ്റുകളും നടത്തി. കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ, മൊത്തം സജീവ കേസുകളില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമത്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,046,290 ആയി ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 998,276 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,401,384 ആയി എന്നത് ആശ്വാസം നല്‍കുന്നു.