കൊവിഡ്: ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ 30 വരെ വീണ്ടും നീട്ടി

Update: 2021-05-30 14:56 GMT

ദുബയ്: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു യു എ ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 30 വരെ നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സര്‍ക്കുലര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്. സൗദി അറേബ്യ കഴിഞ്ഞ ദിവസം ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് എടുത്തുകളഞ്ഞിരുന്നെങ്കിലും ഇന്ത്യയിലേത് തുടരുകയായിരുന്നു. ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുറയുന്നതിനാല്‍ യുഎഇ യാത്രാ വിലക്ക് പിന്‍വലിക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷിച്ചയ്ക്കാണ് ഇതോടെ മങ്ങലേറ്റത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രയ്ക്ക് അനുമതി നല്‍കാവുന്ന വിധത്തിലേക്ക് സാഹചര്യം ഉണ്ടായിട്ടില്ലെന്ന യുഎഇ സിവില്‍ ഏവിയേഷന്റെയും ദുരന്തനിവാരണ സമിതിയുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നാട്ടില്‍ വന്ന് തിരിച്ചുപോവാനാവാതെ കുടുങ്ങിക്കഴിയുന്നത്.

Covid: travel ban from India to the UAE has been extended again till June 30


Tags:    

Similar News