കാസര്‍കോട്ട് മരിച്ച സുള്ള്യയിലെ വ്യാപാരിക്ക് കൊവിഡെന്ന് സംശയം

Update: 2020-07-08 04:35 GMT

കാസര്‍കോട്: കര്‍ണാടക ഹുബ്ലിയില്‍ നിന്നു വരുന്നതിനിടെ കാസര്‍കോട് വച്ച് മരണപ്പെട്ടയാള്‍ക്ക് കൊവിഡെന്ന് സംശയം. സുള്ളിയില്‍ വ്യാപാരിയായ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുര്‍റഹ്മാനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവായതിനാല്‍ കൊവിഡ് സ്ഥിരീകരിക്കാന്‍ വീണ്ടും സാംപിള്‍ വീണ്ടും പരിശോധിക്കും. ജനറല്‍ ആശുപത്രിയില്‍ വച്ച് നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം പോസിറ്റീവാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി സാംപിള്‍ പെരിയ ലാബിലേക്ക് അയച്ചു. ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാലു ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.

    അബ്ദുര്‍റഹ്മാന്‍ കഴിഞ്ഞ ദിവസമാണ് ആംബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത്. ഇവിടെ നിന്നു ടാക്‌സിയിലാണ് ജില്ലാ ആശുപത്രിയിലെത്തിയത്. ശക്തമായ പനിയുമായാണ് ആശുപത്രിയിലെത്തിയത്. മരണപ്പെട്ടതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരോടും നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Covid suspected is the trader of Sullia who died in Kasargod


Tags:    

Similar News