മഹാരാഷ്ട്രയില്‍ 6,185 പേര്‍ക്ക് കൊവിഡ്: കര്‍ണാടകയില്‍ 1,526 പുതിയ കേസുകള്‍, ആന്ധ്രയില്‍ 12,137 രോഗബാധിതര്‍
മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിവോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6,185 പുതിയ കൊവിഡ് കേസുകളും 85 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 4,089 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 87,969 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 18,08,550 ആയി. 16,72,627 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,898 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,526 പുതിയ കൊവിഡ് കേസുകളും 12 മരണങ്ങളും സംസ്ഥാനത്ത് പുതിയതായി റിപോര്‍ട്ട് ചെയ്തു. ഈ മണിക്കൂറില്‍ 1,451 പേര്‍ക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്തു. 25,379 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതോടെ കര്‍ണാടകയില്‍ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,81,086 ആയി. 8,43,950 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 11,738 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 733 പുതിയ കൊവിഡ് കേസുകളും ആറ് മരണങ്ങളും മാത്രമാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. ഈ മണിക്കൂറില്‍ 1,205 പേര്‍ക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്തു. 12,137 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതോടെ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,66,438 ആയി ഉയര്‍ന്നു. 8,47,325 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 6,976 പേര്‍ക്ക് ജീവന്‍ നഷ്ടമായി