കണ്ണൂര്‍ വിമാനത്താവളം ജീവനക്കാരന് കൊവിഡ്

Update: 2020-05-18 06:26 GMT

കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യാ ജീവനക്കാരനായ പുതുച്ചേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടില്‍നിന്ന് ബൈക്കില്‍ ജോലിക്കു വരുന്നതിനിടെ, കാരപേരാവൂരില്‍വച്ച് അപകടത്തില്‍പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിമാനത്താവളം അധികൃതരെ വിവരമറിയിച്ചു. പിന്നീട് ഇയാളെ ആശുപത്രിയിലെത്തിക്കുകയും

    പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തില്‍പെട്ട 27 പേരോട് ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് സഹായിച്ച നാട്ടുകാരായ 20 പേര്‍, ഡോക്ടര്‍, നഴ്‌സ്, ഇയാളെ സന്ദര്‍ശിച്ച എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവരാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്.




Tags: