ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 27.5 ലക്ഷം പിന്നിട്ടു

Update: 2020-08-19 04:02 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കുതിച്ചുയരുന്നു. ഏറ്റവുമൊടുവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 27.5 ലക്ഷം പിന്നിട്ടതായാണു കണക്കുകള്‍. വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ മരണസംഖ്യ 53000 പിന്നിട്ടതായും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ രോഗവ്യാപന നിരക്കില്‍ വന്‍ വര്‍ധനവാണുണ്ടാവുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

    അതിനിടെ, സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാര്‍ലമെന്ററി സമിതി ഇന്ന് പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി രോഗവ്യാപനം അവലോകനം ചെയ്ത് ആവശ്യമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നാണു സൂചന. കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തെ കുറിച്ചും സമിതി വിലയിരുത്തും.

Covid patients over 27.5 lakhs in India




Tags:    

Similar News