ഏതൊക്കെ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ കിടക്കകള്‍ ഒഴിവുണ്ട്; അറിയാം ഇവിടെ

കൊവിഡ് ജാഗ്രത ഹോസ്പിറ്റല്‍ ഡാഷ് ബോര്‍ഡ് ലിങ്ക്: https://covid19jagratha.kerala.nic.in/

Update: 2021-05-05 06:10 GMT

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ ആശുപത്രി കിടക്കകളും ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും സംബന്ധിച്ച ആശങ്കയും ഏറുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റര്‍, ഐസിയു കിടക്ക, മറ്റു കിടക്കകള്‍ എന്നിവയുടെ എന്നിവയുടെ ലഭ്യത വിവരങ്ങള്‍ കൊവിഡ് ജാഗ്രത ഹോസ്പിറ്റല്‍ ഡാഷ് ബോര്‍ഡില്‍ ലഭ്യമാക്കുകയാണ് റവന്യൂ വകുപ്പിന്റെ നാലു മണിക്കൂര്‍ ഇടവേളയില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. ഇതുവഴി ചികില്‍സയ്ക്ക് ഉണ്ടായേക്കാവുന്ന കാലതാമസം ഒഴുവാക്കാനും ഈ സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാനും സാധിക്കും. പൊതുജനങ്ങള്‍ ഡാഷ്‌ബോര്‍ഡ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കൊവിഡ് ജാഗ്രത ഡാഷ് ബോര്‍ഡ് ലിങ്ക്: https://covid19jagratha.kerala.nic.in/

Covid Jagratha Hospital Dashboard to inform hopital bed, ventilator and ICU details

Tags:    

Similar News