കൊവിഡ്: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു; 92 ലക്ഷത്തിലേറെ രോഗമുക്തര്‍
ന്യുഡല്‍ഹി: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു. മരണസംഖ്യ 1,41,360 ആയി. ഇതിനകം 92,15,581 പേര്‍ രോഗമുക്തരായി. നിലവില്‍ 3,78,909 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 36,635 പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 402 പേര്‍ കൂടി മരിച്ചു.ഇതുവരെ 14,98,36,767 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ രാജ്യത്ത് നടത്തി. 10,22,712 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച് (ഐസിഎംആര്‍) അറിയിച്ചു. മഹാരാഷ്ട്രയില്‍ 74,460 പേര്‍ ചികിത്സയിലുണ്ട്. 59,873 പേര്‍ കേരളത്തില്‍ ചികിത്സയിലുണ്ട്. ഡല്‍ഹിയില്‍ 22,310 പേര്‍ ചികിത്സയില്‍ കഴിയുമ്‌ബോള്‍ 5,63,039 പേര്‍ രോഗമുക്തരായി. 9,763 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.