രാജ്യത്ത് 21,566 പുതിയ കൊവിഡ് കേസുകള്‍; 60 മരണം

Update: 2022-07-22 03:53 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,566 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,38,25,185 ആയി. ഒരുദിവസത്തിനിടെ 60 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,25,930 ആയിട്ടുണ്ട്. ചികില്‍സയിലുള്ളവരുടെ എണ്ണം 1,49,482 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 601 പേര്‍ ചികില്‍സയില്‍ പ്രവേശിച്ചു. ആകെ രോഗബാധിതരുടെ 0.33 ശതമാനമാണ് നിലവിലെ സജീവ കേസുകള്‍. ഒരുദിവസം മാത്രം 21,219 പേര്‍ രോഗമുക്തരായി. ആകെ രോഗം ഭേദമായവരുടെ എണ്ണം 4,31,71,653 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.46 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 2,01,30,97,819 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 37,06,997 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിനെടുത്തവരാണ്.

Tags: