കൊവിഡ് വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ അമ്പതിനായിരത്തലധികം പുതിയ രോഗികള്‍

Update: 2020-11-07 09:12 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84,62,081 ആയി. 50,357 പേര്‍ക്ക് കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ 577 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 1,25,562 ആയി. നിലവില്‍ 5,16,632 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഇന്നലെ 53,920 പേര്‍ക്ക് രോഗം ഭേഗമായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,19,887 ആയി. നിലവില്‍ 92.41 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. ഇന്നലെ 11,13,209 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ദില്ലിയില്‍ ഇന്നലെ പ്രതിദിന വര്‍ധന ഏഴായിരം കടന്നിരുന്നു. 7,178 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതരായത്. മഹാരാഷ്ട്രയില്‍ 5,027 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 2370 പേര്‍ക്കും ഇന്നലെ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചു.