കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; തലസ്ഥാനത്ത് ആശങ്കയേറി

പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷയെഴുതിയവരുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്

Update: 2020-07-21 02:09 GMT

തിരുവനന്തപുരം: കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് ആശങ്കയേറി. തൈക്കാട് കേന്ദ്രത്തില്‍ നിന്നു പരീക്ഷയെഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിക്ക് നേരത്തേ രോഗലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലിരുത്തിയാണ് പരീക്ഷയെഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷയെഴുതിയവരുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ വിദ്യാര്‍ഥികളോടെല്ലാം നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കും. ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയതും സാമൂഹിക അകലം പോലും പാലിക്കാതെ വന്‍ തിരക്ക് അനുഭവപ്പെട്ടതും നേരത്തേ വിവാദമായിരുന്നു.

    തലസ്ഥാനത്ത് തന്നെ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചത് ആശങ്ക വര്‍ധിപ്പിച്ചിരിക്കെയാണ് കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഇതില്‍ 93 ശതമാനത്തോളം സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

Covid confirmed to two students who wrote the KEEM exam


Tags:    

Similar News