തിരുവനന്തപുരം കോര്‍പറേന്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ ഏഴു കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ്

Update: 2020-10-04 11:32 GMT

തിരുവനന്തപുരം: തലസ്ഥാനമായ തിരുവനന്തപുരത്ത് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിയന്ത്രണം കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. കൊവിഡ് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മേയര്‍ വിശദീകരിച്ചു. കടകളില്‍ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ളവ നടപ്പാക്കും. രോഗബാധിതരെ നിരീക്ഷിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.


Covid confirmed deputy mayor and seven councilors in തിരുവനന്തപുരം Corperation




Tags:    

Similar News