കെപിസിസി ഓഫിസിലെ ജീവനക്കാരന് കൊവിഡ്; മുല്ലപ്പള്ളി സ്വയംനിരീക്ഷണത്തില്‍

Update: 2020-10-04 09:51 GMT

തിരുവനന്തപുരം: കെപിസിസി ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംനിരീക്ഷണത്തില്‍ പോയി. കൊവിഡ് പോസിറ്റീവായ വ്യക്തി കഴിഞ്ഞ ഒരാഴ്ചയായി ജോലിക്കെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു.

Covid confirmed an employee in KPCC office; Mullappally in self-monitoring



Tags:    

Similar News