സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 1,544 പേര്‍ക്ക് രോഗം

എറണാകുളം ജില്ലയിലാണ് പുതിയ കേസുകള്‍ കൂടുതല്‍. 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Update: 2022-06-04 13:26 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. 1,544 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചിട്ടുള്ളത്. 995 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നാല് മരണമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

എറണാകുളം ജില്ലയിലാണ് പുതിയ കേസുകള്‍ കൂടുതല്‍. 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം 220, കൊല്ലം 72, പത്തനംതിട്ട 105, ആലപ്പുഴ 48, കോട്ടയം 175, ഇടുക്കി 78, തൃശൂര്‍ 112, പാലക്കാട് 26, മലപ്പുറം 36, കോഴിക്കോട് 133, വയനാട് 12, കണ്ണൂര്‍ 34, കാസര്‍കോട് 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

ഏറ്റവും കൂടുതല്‍ പേര്‍ ചികിൽസയില്‍ കഴിയുന്നതും എറണാകുളത്താണ് (2,862). തൊട്ടുപിന്നിലായി തലസ്ഥാനവും (1485). മറ്റ് ജില്ലകളിലെല്ലാം സജീവ കേസുകള്‍ ആയിരത്തിന് താഴെയാണ്. എന്നിരുന്നാലും കോട്ടയം, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ രോഗവ്യാപനം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.