കൊവിഡ്: വിദേശത്ത് 373 ഇന്ത്യക്കാര്‍ മരണപ്പെട്ടെന്ന് കേന്ദ്രം

Update: 2020-09-21 13:15 GMT

ന്യൂഡല്‍ഹി: സപ്തംബര്‍ 10 വരെയുള്ള കണക്കനുസരിച്ച് വിദേശ രാജ്യങ്ങളില്‍ 11,616 ഇന്ത്യക്കാര്‍ കൊവിഡ് ബാധിതരായിട്ടുണ്ടെന്നും ഇതില്‍ 373 പേര്‍ മരണപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടത്-284 പേര്‍.

    വിവിധ ഇന്ത്യന്‍ മിഷനുകള്‍ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി ചേര്‍ന്നും മറ്റും പൗരന്‍മാര്‍ക്ക് ആവശ്യമായ സഹായം എത്തിച്ചിട്ടുണ്ടെന്നും ഇതിനായി 22.5 കോടി രൂപ ചെലവായെന്നും മറുപടിയില്‍ വ്യക്തമാക്കി.

Covid: 373 Indians dead in abroad-Centre


Tags:    

Similar News