സൗദിയില്‍ 751 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 1389

Update: 2021-08-11 16:48 GMT

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 751 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,389 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. രാജ്യവ്യാപകമായി ഒമ്പത് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

രാജ്യമാകെ ഇന്ന് 87,424 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,35,927 ആയി. ഇതില്‍ 5,17,379 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,366 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,182 ആയി കുറഞ്ഞു. ഇതില്‍ 1,407 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 147, കിഴക്കന്‍ പ്രവിശ്യ 111, റിയാദ് 107, അസീര്‍ 86, ജീസാന്‍ 72, അല്‍ഖസീം 54, മദീന 47, നജ്‌റാന്‍ 35, ഹായില്‍ 31, തബൂക്ക് 19, അല്‍ബാഹ 17, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ജൗഫ് 11.

Tags: