സൗദിയില്‍ 3123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

53083 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2195 പേരുടെ നില ഗുരുതരമാണ്.

Update: 2020-06-24 14:27 GMT

ദമ്മാം: സൗദിയില്‍ 3123 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരടെ എണ്ണം 1,67,267 ആയി മാറി. 41 പേര്‍ മരണപ്പെട്ടു ഇതോടെ മരണ സംഖ്യ 1387 ആയി ഉയര്‍ന്നു.

2912 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 112797 ആയി ഉയര്‍ന്നു. 53083 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2195 പേരുടെ നില ഗുരുതരമാണ്.

പ്രാധാന സ്ഥലങ്ങളിലെ വിവരം

ഹുഫൂഫ് 343, ദമ്മാം 286, തായിഫ് 284, മക്ക 278, ജിദ്ദ 214, മുബ്‌റസ് 186, മദീന 156, കോബാര്‍ 122, ഖമീസ് മുശൈത് 112, ഹായില്‍ 83, ബുറൈദ 58, സ്വഫ് വാ 58, നജ്‌റാന്‍ 48, അബ്ഹ 45, വാദി ദവാസിര്‍ 42,ദഹ്‌റാന്‍ 41, ജുബൈല്‍ 37, ഹഫര്‍ ബാതിന്‍ 38, അല്‍ബുഹൈരിയ്യ, ഖതീഫ് 29, തബൂക് 26, അല്‍ബാഹ 22, യാമ്പു19,ഉനൈസ 17,അഹദ് റഫീദ 17, ഖലീസ് 17. 

Tags: