സൗദിയില്‍ 2736 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് 19 മൂലം 10 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 312 ആയി ഉയര്‍ന്നു.

Update: 2020-05-17 14:25 GMT

ദമ്മാം: സൗദിയില്‍ പുതുതായി 2736 പേര്‍ക്കു കൂടി കൊവിഡ് 19 ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടു കൂടി രോഗികളുടെ എണ്ണം 54752 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 40 ശതമാനം സ്വദേശികളും 60 ശതമാനം വിദേശികളുമാണ്.

2056 പേര്‍ കൂടി പുതുതായി രോഗവിമുക്തി നേടി. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 25722 ആയി. ചികില്‍സയില്‍ കഴിയുന്ന 202 പേരുടെ നില ഗുരുതരമാണ്.

കൊവിഡ് 19 മൂലം 10 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 312 ആയി ഉയര്‍ന്നു.

മക്ക 557, റിയാദ് 488, മദീന 392, ജിദ്ദ 357, ദമ്മാം 286, ഹുഫൂഫ് 149, ജുബൈല്‍ 149, തായിഫ് 81, കോബാര്‍ 51, ഖതീഫ് 24, തബൂക് 18, ദഹ്‌റാന്‍ 15 ബൈഷ് 15, ബീഷ 14, ബുറൈദ 12, അല്‍ഹുദാ 9, അല്‍ഖുറൈഹ് 9, ഹായില്‍9, സബ്ത് അലാജിയ്യ 7, ബഖീഖ്6, ഖുന്‍ഫുദ 6, യാമ്പു 5, അല്‍ഖൗസ് 5 അല്‍റൈന്‍5,അല്‍അഖീഖ് 4, ഹഫര്‍ബാതിന്‍ 4, അല്‍ഖര്‍ജ് 4,അല്‍ദര്‍മിയ്യ4, ഖമീസ് മുശൈത്3, അഹറഫീദ 3, മഹായീല്‍ അസീര്‍ 3, അല്‍ഖുറാ 3, അംലജ് 3, സാംതാ 3, ഹുത ബനീതമീം 3, റഅ്‌സതന്നൂറ 2, സ്വഫ് വാ 2, തര്‍ബിയാന്‍ 2, നംറ 2, മന്‍ഫദ അല്‍ഹദീസ 2, അല്‍മറാഹിയ്യ 2, മറ്റു സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ പടര്‍ന്നത്. 

Tags: