അമിത വില ഈടാക്കിയാല്‍ 10 ലക്ഷം റിയാല്‍ വരേ പിഴ; കടുത്ത നടപടികളുമായി സൗദി

ഇറക്കു മതി ചെയ്യുന്ന ചില രാജ്യങ്ങളില്‍ അവശ്യ വസ്തുക്കള്‍ക്ക് വില കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇറക്കു മതി ചെയ്യുന്ന ഘട്ടത്തില്‍ ഉള്ള വിലയും വില്‍പന നടത്തുമ്പോള്‍ ഉള്ള വിലയും തങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Update: 2020-03-31 16:40 GMT

ദമ്മാം: കൊവിഡ് 19 നിയന്ത്രണത്തിന്റ പശ്ചാതലത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയാല്‍ ശക്തമായ നടപടി എടുക്കുമെന്ന് സൗദി വാണിജ്യ മന്ത്രാല വക്താവ് അബ്ദുല്‍ റഹ് മാന്‍ അല്‍ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി. ചില സ്ഥാപനങ്ങള്‍ പഴത്തിനു 100 ശതമാനം വില കൂട്ടിയതായി കണ്ടെത്തിയിരുന്നു. ഇതേതുര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്.

മൂന്ന് ദിവസത്തിനിടെ 1361 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇറക്കു മതി ചെയ്യുന്ന ചില രാജ്യങ്ങളില്‍ കൊറോണ പ്രതിസന്ധി മൂലം അവശ്യ വസ്തുക്കള്‍ക്ക് വില കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇറക്കു മതി ചെയ്യുന്ന ഘട്ടത്തില്‍ ഉള്ള വിലയും വില്‍പന നടത്തുമ്പോള്‍ ഉള്ള വിലയും തങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

അമിത വില ഈടാക്കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

Tags: