ബംഗളൂരു: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ കർണാടകയിൽ മരണ നിരക്ക് ഉയരുന്നു. കർണാടകത്തിൽ ഇന്ന് മാത്രം 592 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 48,781 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ബംഗളൂരുവിൽ മാത്രം 346 മരണം. 21,376 പുതിയ രോഗികൾ. കർണാടകത്തിൽ ലോക ഡൗൺ നീട്ടി. മെയ് 24 വരെ നീട്ടാൻ സർക്കാർ തീരുമാനം. അവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ല. വ്യവസായശാലകൾ അടക്കം അടച്ചിടും. നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.