രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74,281; മരണം 2415

മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലെ മരണനിരക്കിലും വര്‍ദ്ധനവുണ്ടായി.

Update: 2020-05-13 16:37 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3525 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 74,281 ആയി.

രാജ്യത്തെ ഇതുവരെ 2415 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 122 പേരാണ്. 13 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക് പ്രകാരം 47,480 ആക്ടീവ് കേസുകളാണുള്ളത്. 24,386 പേര്‍ക്ക് അസുഖം ഭേദമായി.

മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലെ മരണനിരക്കിലും വര്‍ദ്ധനവുണ്ടായി. ഇന്നലെ മാത്രം മരിച്ചത് 20 പേരാണ്. ഇന്നലെ 359 കൊവിഡ് കേസുകളടക്കം സംസ്ഥാത്തെ രോഗബാധിതരുടെ എണ്ണം 7998 ആയി. ഡല്‍ഹി സിആര്‍പിഎഫിലെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 24,427 ആയി. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 15,000 കടന്നു. ഗുജറാത്തില്‍ മരണം 537ലും രോഗബാധിതര്‍ 8904 ആണ്. രാജസ്ഥാനില്‍ പുതിയ 152 കോവിഡ് കേസുകള്‍ ഇവിടെ ആകെ രോഗികള്‍ 4278 ആണ്. മരണം 120 കടന്നു. 

Tags: