സൗദിയില്‍ 382 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

മൂന്ന് വിദേശികളും രണ്ട് സൗദികളുമാണ് ഇന്ന് മരണപ്പെട്ടത്. 33 വയസ്സുകാരനായ സൗദി യുവാവ് ജിദ്ദയിലും 67കാരനായ സൗദി പൗരന്‍ മദീനയിലും മരണമടഞ്ഞു.

Update: 2020-04-11 13:46 GMT

ദമ്മാം: സൗദിയില്‍ 382 പേര്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 4033 ആയി ഉയര്‍ന്നു. രോഗം ബാധിച്ച അഞ്ച് പേര്‍ കുടി മരണപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി.

മക്ക 131, മദീന 95, റിയാദ് 76, ജിദ്ദ 50, ദമ്മാം 15, യാമ്പു 5, ഹുഫൂഫ് 3, കോബോര്‍1, തായിഫ് 1, മൈസാന്‍ 1, സബ്ത് അല്‍ഉലയാ 3, അല്‍ഷംലി 1 വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൂന്ന് വിദേശികളും രണ്ട് സൗദികളുമാണ് ഇന്ന് മരണപ്പെട്ടത്. 33 വയസ്സുകാരനായ സൗദി യുവാവ് ജിദ്ദയിലും 67കാരനായ സൗദി പൗരന്‍ മദീനയിലും മരണമടഞ്ഞു.

41,63,80 പ്രായക്കാരായ മൂന്നു വിദേശികളുമാണ് ഇന്നു മരണ മടഞ്ഞത്.

35 പേര്‍ക്ക് ഇന്നു രോഗം സുഖപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 720 ആയി ഉയര്‍ന്നു. 

Tags: