തമിഴ്‌നാട്ടിലെ റെഡ് സോണില്‍ നിന്നെത്തിയ 117 മലയാളി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ല; കണ്ടെത്താന്‍ ശ്രമം

സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചാണ് 117 പേരെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നി ജില്ലകളിലേക്കായി പറഞ്ഞുവിട്ടത്.

Update: 2020-05-09 04:40 GMT

കോഴിക്കോട്: തമിഴ്‌നാട്ടിലെ റെഡ് സോണില്‍ നിന്ന് കേരളത്തിലെത്തിയ117 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റെഡ് സോണ്‍ ജില്ലയായ തിരുവളളൂരില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതിരുന്നത്. ഇതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്താനുളള ശ്രമം ആരോഗ്യപ്രവര്‍ത്തകര്‍ ആരംഭിച്ചു.

സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചാണ് 117 പേരെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നി ജില്ലകളിലേക്കായി പറഞ്ഞുവിട്ടത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇത് പാലിച്ചില്ലെന്ന് വാളയാര്‍ ചെക്ക് പോസ്റ്റിലെ ദേശീയ ആരോഗ്യമിഷന്‍ പാലക്കാട് ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. രചന ചിദംബരം പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുവളളൂര്‍ ജില്ലയില്‍ ഇന്നലെ മാത്രം 75 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ആകെ രോഗികളുടെ എണ്ണം 270 ആണ്.

വിവിധ ജില്ലകളിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമങ്ങള്‍ തുടങ്ങി. ഇവരെ ബന്ധപ്പെട്ട നാലുപേരെ പാമ്പാടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 

Tags: