പൊതു ഇടങ്ങളില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും തുപ്പുന്നതും വിലക്കണം: സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

'പാന്‍ മസാല പോലുള്ള പുകയില ഉത്പന്നങ്ങള്‍ ചവയ്ക്കുന്നത് ഉമിനീര്‍ അധികമായി ഉണ്ടാകുന്നതിന് കാരണമാകുന്നതിനാല്‍ പൊതുഇടങ്ങളില്‍ തുപ്പേണ്ടിവരും. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളില്‍ തുപ്പുന്നത് അനുവദിക്കാന്‍ സാധിക്കില്ല.'- ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Update: 2020-04-11 07:49 GMT

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിഗരറ്റ് ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ പൊതു ഇടങ്ങളില്‍ ഉപയോഗിക്കുന്നതും തുപ്പുന്നതും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

'പാന്‍ മസാല പോലുള്ള പുകയില ഉത്പന്നങ്ങള്‍ ചവയ്ക്കുന്നത് ഉമിനീര്‍ അധികമായി ഉണ്ടാകുന്നതിന് കാരണമാകുന്നതിനാല്‍ പൊതുഇടങ്ങളില്‍ തുപ്പേണ്ടിവരും. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളില്‍ തുപ്പുന്നത് അനുവദിക്കാന്‍ സാധിക്കില്ല.'- ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നേരത്തെ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

ഇവ ഉപയോഗിച്ച് പൊതു ഇടത്തില്‍ തുപ്പുന്നവര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, എപിഡമിക് ഡിസീസസ് ആക്ട്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കാമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

ബിഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, നാഗാലാന്റ്, അസം എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇവ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.  

Tags:    

Similar News