ഒമാനില്‍ 463 പേര്‍ക്ക് കൂടി കൊവിഡ്

ചികില്‍സയിലിരുന്ന രണ്ട് മലയാളികളടക്കം 34 പേരാണ് ഇതുവരെ മരിച്ചത്.

Update: 2020-05-23 12:35 GMT

മസ്‌കത്ത്: ഒമാനില്‍ 463 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം . ഇതില്‍ 253 പേരും വിദേശികളും 210 ഒമാനികളുമാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 7,257 ആയി. അസുഖം ഭേദമായവരുടെ എണ്ണം 1848 ആയി ഉയര്‍ന്നിട്ടുണ്ട്. ചികില്‍സയിലിരുന്ന രണ്ട് മലയാളികളടക്കം 34 പേരാണ് ഇതുവരെ മരിച്ചത്. 5375 പേരാണ് നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളില്‍ 347 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ ഇവിടെ കൊവിഡ് ബാധിതര്‍ 5520 ആയി. 908 പേരാണ് മസ്‌കത്തില്‍ അസുഖം സുഖപ്പെട്ടവര്‍.

കൊവിഡ് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഒമാന്‍ കര്‍ശനമാക്കിയിട്ടുണ്ട്, ഈദുല്‍ ഫിത്തര്‍ അവധിക്കാലത്ത് എല്ലാ സമ്മേളനങ്ങളും നിരോധിച്ചു. കര്‍ശനങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 1,500 ഒമാനി റിയാലുകളുടെ പിഴയാണ് ശിക്ഷ.



Tags:    

Similar News