കൊവിഡ് 19: 60 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി സൗദി

16 ലക്ഷം കോളജ് വിദ്യാര്‍ഥികള്‍ക്കും വിദൂര പഠന പദ്ധതി പ്രകാരം പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്.

Update: 2020-03-23 06:38 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഓണ്‍ലൈന്‍ മുഖേന പഠനസൗകര്യം ലഭ്യമാക്കിയതായി സൗദി വിദ്യഭ്യാസ മന്ത്രി ഹമദ് അല്‍ശൈഖ് അറിയിച്ചു.

പൊതു വിദ്യാലയങ്ങളില്‍ പഠനം നടത്തുന്ന 60 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പഠന സൗകര്യം ലഭ്യമാക്കി. കൂടാതെ 16 ലക്ഷം കോളജ് വിദ്യാര്‍ഥികള്‍ക്കും വിദൂര പഠന പദ്ധതി പ്രകാരം പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്.

Tags: