കൊവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 11,921 രോഗബാധിതര്‍; ആന്ധ്രയില്‍ 5,487 പേര്‍ക്ക് രോഗം

Update: 2020-09-28 15:18 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,921 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 13,51,153 ആയി. നിലവില്‍ 2,65,033 പേരാണ് ചികിത്സയിലുള്ളത്. 19,932 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10,49,947 ആയി. 77.71 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 180 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സംസ്ഥാനത്തെ zകാവിഡ് മരണസംഖ്യ 35,751 ആയി. 2.65 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണനിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ബാറുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവ പുനരാരംഭിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അനുമതി നല്‍കി. വ്യവസായ സംഘടനകളും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം

ആന്ധ്രാപ്രദേശില്‍ ഇന്ന് 5,487പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,81,161പേര്‍ക്കാണ് ആന്ധ്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 63,116പേര്‍ ചികിത്സയിലാണ്. 6,12,300പേര്‍ രോഗമുക്തരായി. 5,745പേര്‍ മരിച്ചു.