കൊവിഡ്: ഇടുക്കിയിലെ രോഗിയുടെ സഞ്ചാരപഥം പുറത്തുവിട്ടു; കുട്ടനെല്ലൂര്‍ പൂരത്തില്‍ പങ്കെടുത്തവരും ബന്ധപ്പെടണം

Update: 2020-03-16 09:08 GMT

ഇടുക്കി: മൂന്നാറിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ചാര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ പ്രസ്തുത സമയത്തുണ്ടായിരുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫോണ്‍: 04862233130, 04862233111, 9544409240.

    അതിനിടെ, തൃശൂര്‍ കോര്‍പറേഷന്‍ 27ാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് 8ന് നടന്ന പൂരത്തില്‍ പങ്കെടുത്ത വിദേശ പൗരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വിദേശപൗരനുമായി സെല്‍ഫിയെടുക്കുകയും നൃത്തം ചെയ്യുകയും ഹസ്തദാനം ചെയ്യുകയും ഉള്‍പ്പെടെ ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ അടിയന്തിരമായി ആരോഗ്യവിഭാഗത്തിലോ ദിശയുടെ 1056, 04872320466 നമ്പറുകളിലോ ബന്ധപ്പെട്ടണമെന്ന് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അറിയിച്ചു.




Tags: