കൊറോണ: ഗുജറാത്തില്‍ മരണം നൂറു കടന്നു; വ്യാഴാഴ്ച രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മരണം

അഹമ്മദാബാദില്‍ ഏഴു പേരും സൂറത്തിലും വഡോദരയിലും ഓരോരുത്തരുമാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം 217 പുതിയ പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

Update: 2020-04-23 18:40 GMT

അഹമ്മദാബാദ്: രാജ്യത്തെ കോവിഡ് ബാധിതരില്‍ പകുതിയും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മരണമാണ് രേഖപ്പെടുത്തിയത്. ഒമ്പതു പേരാണ് കൊവിഡ് ബാധയേറ്റ് വ്യാഴാഴ്ച മാത്രം മരിച്ചത്. അഹമ്മദാബാദില്‍ ഏഴു പേരും സൂറത്തിലും വഡോദരയിലും ഓരോരുത്തരുമാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം 217 പുതിയ പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2624 ആയി ഉയര്‍ന്നു.

അഹമ്മദാബാദ് (151), സൂറത്ത് (41), വഡോദര (7), ഭറൂച്ച് (5), ആനന്ദ് (3), ബോട്ടാദ്, ഖേഡ (രണ്ടു വീതം), ആരവല്ലി, ഭാവ്‌നഗര്‍, ഗാന്ധിനഗര്‍, പഞ്ചമഹല്‍, വല്‍സാദ്, ഡാങ്‌സ് (ഓരോന്ന് വീതം) എന്നിങ്ങനെയാണ് സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 103 പേരാണ് മരിച്ചത്.