കൊവിഡ് നാലാം തരംഗം ജൂണ്‍ 22 ഓടെ; മൂന്നറിയിപ്പുമായി കാണ്‍പൂര്‍ ഐഐടി

ജൂണ്‍ പകുതിയോടെ ഇന്ത്യ നാലാമത്തെ കൊവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്നും ഏകദേശം നാല് മാസത്തേക്ക് തുടരാന്‍ സാധ്യതയുണ്ടെന്നും. എന്നിരുന്നാലും, രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്റെ വേരിയന്റിന്റെയും നിലയുടെയും സ്വഭാവത്തെ ആശ്രയിച്ചിരിക്കും തീവ്രതയെന്നുമാണ് ഗവേഷണ ഫലം പ്രവചിക്കുന്നത്.

Update: 2022-02-28 01:55 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) ശാസ്ത്രജ്ഞര്‍ അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിലാണ് ഇതു സംബന്ധിച്ച പ്രവചനമുള്ളത്.

ജൂണ്‍ പകുതിയോടെ ഇന്ത്യ നാലാമത്തെ കൊവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്നും ഏകദേശം നാല് മാസത്തേക്ക് തുടരാന്‍ സാധ്യതയുണ്ടെന്നും. എന്നിരുന്നാലും, രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്റെ വേരിയന്റിന്റെയും നിലയുടെയും സ്വഭാവത്തെ ആശ്രയിച്ചിരിക്കും തീവ്രതയെന്നുമാണ് ഗവേഷണ ഫലം പ്രവചിക്കുന്നത്.

ഓഗസ്റ്റില്‍ ശക്തിപ്രാപിക്കുന്ന തരംഗം ഒക്ടോബര്‍ വരെ നീണ്ടുപോകുമെന്നും പറയുന്നുണ്ട്. ജൂണ്‍ 22ന് തുടങ്ങുന്ന നാലാം തരംഗം ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മൂന്നാം തരംഗം രാജ്യത്ത് കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോയതിന്റെ ആശ്വാസത്തിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.

ഐഐടി കാണ്‍പൂരിലെ മാത്തമാറ്റിക് വിഭാഗത്തിലെ സബര പര്‍ഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കര്‍ ധര്‍, ശലഭ് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

Tags:    

Similar News