കൊവിഡ് 19: കര്‍ണാടകയില്‍ നാലുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Update: 2020-03-11 01:48 GMT

ബെംഗളൂരു: കര്‍ണാടകയില്‍ നാലുപേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. വൈറസ് പടര്‍ന്നു പിടിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു അഭ്യര്‍ഥിച്ചു. ഇതിനിടെ, ചീഫ് സെക്രട്ടറി ടി എം വിജയഭാസ്‌കര്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് രോഗബാധ നേരിടാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്തു. കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. അമേരിക്കയില്‍നിന്ന് ഈയിടെയെത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്കാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്.


Tags:    

Similar News