കൊവിഡ് 19 വ്യാജപ്രചാരണം: വയനാട്ടില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്നും ഇത്തരം വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

Update: 2020-03-18 16:49 GMT

കല്‍പറ്റ: കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നാലാം മൈല്‍ സ്വദേശിക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു എന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സ്യഷ്ടിച്ചതിന് കല്‍പ്പറ്റ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്നും ഇത്തരം വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

Tags:    

Similar News