അക്ഷയ് കുമാറിന് കൊവിഡ്

Update: 2021-04-04 05:30 GMT

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അക്ഷയ് ട്വീറ്റ് ചെയ്തു.

പുതിയ ചിത്രമായ രാം സേതുവിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സച്ചിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റി.