കൊവാക്‌സിന്‍: ഭോപ്പാല്‍ സ്വദേശി മരിച്ചത് വാക്‌സിനേഷന്‍ മൂലമല്ല; ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കൊവാക്‌സിന്‍ മൂന്നാഘട്ട ട്രയലില്‍ പങ്കെടുത്ത ഭോപ്പാല്‍ സ്വദേശിയുടെ മരണത്തിനു കാരണം വാക്‌സിനേഷന്‍ അല്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഭാരത് ബയോടെക്. വാക്‌സിന്‍ സ്വീകരിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ് വ്യക്തി മരിക്കുന്നത്. സംഭവം പോലിസ് അന്വേഷിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് അറിയിച്ചു.
എന്റോള്‍മെന്റ് സമയത്ത്, കൊവിഡ് വളണ്ടിയര്‍ മൂന്നാം ഘട്ട ട്രയലില്‍ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ഏഴ് ദിവസത്തെ ഡോസിംഗിന് ശേഷമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതില്‍ ആരോഗ്യവാന്മാരാണെന്നും റിപ്പോര്‍ട്ടു ചെയ്തു. ഭാരത് ബയോടെക് പ്രസ്താവനയില്‍ അറിയിച്ചു. വാക്‌സിനേഷന്‍ കഴിഞ്ഞ് ഒമ്പത് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം മരിച്ചത്. മരണത്തെ കുറിച്ചുള്ള പ്രാഥമകി അന്വേഷണത്തില്‍ വാക്‌സിനേഷനവുമായി ബന്ധമില്ലെന്നാണ് വ്യക്തമാകുന്നതെന്നും കമ്പനി അറിയിച്ചു.