കൊട്ടാരക്കര പനവേലില്‍ കാറും ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു(വീഡിയോ)
കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ പനവേലില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്കു ഗുരുതര പരുക്ക്. പന്തളം കടയ്ക്കാട് പള്ളിത്തെക്കേതില്‍ ഷെഫിന്‍ മന്‍സിലില്‍ നാസര്‍, ഭാര്യ സജീല നാസര്‍ എന്നിവരാണ് മരിച്ചത്. മരുമകള്‍ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ച നാസര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. ദുബയിലേക്കു പോവുകയായിരുന്ന മകനെ വിമാനത്താവളത്തില്‍ യാത്രയയച്ച് തിരിച്ചുവരുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്കാണ് അപകടം. കെഎല്‍ 26 ജെ8867 കാറാണ് എതിരേ വന്ന വാളകം-ഉമ്മന്നൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചത്.
Couple killed in car-bus collision at Kottarakkara Panavel