കൊറോണ മുന്നറിയിപ്പ്: സെക്രട്ടേറിയറ്റിനു മുന്നിലെ ശാഹീന്‍ബാഗ് സമരം നിര്‍ത്തി

ഭീതിയൊഴിഞ്ഞാല്‍ സമരം പൂര്‍വാധികം ശക്തമായി നടത്തും. നിലവില്‍ പ്രാദേശികതലത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പ്രചാരണവും ബോധവല്‍ക്കരണവും തുടരുമെന്നും മേഘ അറിയിച്ചു.

Update: 2020-03-11 05:23 GMT

തിരുവനന്തപുരം: കൊറോണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തിയിരുന്ന ശാഹീന്‍ ബാഗ് ഐക്യദാര്‍ഢ്യ സമരപ്പന്തലിലെ സമര പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതേത്തുടര്‍ന്ന് പന്തല്‍ പൊളിച്ചു തുടങ്ങി. കൊറോണ പ്രതിരോധ ഭാഗമായി മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സമരസമിതി ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍, സിഎഎ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പാലിക്കേണ്ടതിനാലാണ് തല്‍ക്കാലം പൊതുപരിപാടികള്‍ നിര്‍ത്തിവയ്ക്കുന്നതെന്നും സമര സമിതി നേതാവ് മേഘാ സുരേന്ദ്രന്‍ അറിയിച്ചു. ഭീതിയൊഴിഞ്ഞാല്‍ സമരം പൂര്‍വാധികം ശക്തമായി നടത്തും. നിലവില്‍ പ്രാദേശികതലത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പ്രചാരണവും ബോധവല്‍ക്കരണവും തുടരുമെന്നും മേഘ അറിയിച്ചു.




Tags:    

Similar News