ഇന്ത്യയില്‍ കൊവിഡ് വ്യാപനം അഞ്ചുമാസം കൂടി തുടരും; നവംബര്‍ പകുതിയോടെ പാരമ്യത്തിലെത്തുമെന്ന് പഠനം

വാക്‌സിന്‍ ലഭ്യമാവുന്നതുവരെ ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയുടെ ആഘാതം കുറയ്ക്കുന്നതായിരിക്കണം മുഖ്യ അജണ്ട

Update: 2020-06-15 01:47 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അഞ്ചുമാസം കൂടി ഇതേ രീതിയില്‍ തുടരുമെന്നും നവംബര്‍ പകുതിയോടെ പാരമ്യത്തിലെത്തുമെന്നും ഐസിഎംആര്‍ നിയോഗിച്ച ഗവേഷണ സംഘത്തിന്റെ പഠന റിപോര്‍ട്ട്. രോഗികളുടെ എണ്ണം പാരമ്യതയിലെത്തുന്നതോടെ ഐസൊലേഷന്‍ വാര്‍ഡുകള്‍, തീവ്രപരിചരണ കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയ്ക്ക് ദൗര്‍ലഭ്യമുണ്ടാവുമെന്നും ഐസിഎംആര്‍ നിയോഗിച്ച ഓപറേഷന്‍സ് റിസര്‍ച് ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്. റിപോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്.

കൊവിഡ് പാരമ്യതയിലെത്തുന്നത് ലോക്ക് ഡൗണ്‍ 34 മുതല്‍ 76 ദിവസം വരെ വൈകിപ്പിച്ചതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 69-97% രോഗവ്യാപനം കുറയ്ക്കാനായി. ലോക്ക് ഡൗണിനുശേഷം പൊതുജനാരോഗ്യ നടപടികള്‍ 60% വരെ ഫലപ്രദമാക്കി. മരണനിരക്ക് 60% ത്തോളം കുറയ്ക്കാനായി. വാക്‌സിന്‍ ലഭ്യമാവുന്നതുവരെ ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയുടെ ആഘാതം കുറയ്ക്കുന്നതായിരിക്കണം മുഖ്യ അജണ്ടയെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മഹാമാരി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തെയും വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. സാമ്പത്തിക ആഘാതം ജിഡിപിയുടെ 6.2 ശതമാനത്തോളം വരുമെന്നാണ് പഠനത്തില്‍ പറയുന്നത്.


Tags:    

Similar News