കോവിഡ് 19: സിബിഎസ്ഇ 10,12 പരീക്ഷകൾ മാറ്റി; ഇനി മാർച്ച് 31 ന് ശേഷം മാത്രം

എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സിബിഎസ്ഇയോടും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Update: 2020-03-18 17:15 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധ ഭീതിതമായി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും വിദേശത്തുമായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവച്ചു. മാര്‍ച്ച് 19നും 31നും മധ്യേയുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. എല്ലാ പരീക്ഷകളും മാറ്റണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അടിയന്തര തീരുമാനം. ഈമാസം 31നുശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണു നിര്‍േദശം. യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ തുടങ്ങിയ പരീക്ഷകളും മാറ്റി. നിലവില്‍ പരീക്ഷകള്‍ക്കു മാറ്റമില്ലെന്നു ഐസിഎസ്ഇ ബോര്‍ഡ് അറിയിച്ചു.

അതേസമയം, നിലവില്‍ കേരളത്തില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. തിയറി, പ്രാക്ടിക്കല്‍ ഉള്‍പ്പെടെ ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാലയും എംജി സര്‍വകലാശാലയും അറിയിച്ചു.


Tags:    

Similar News