ന്യൂഡല്‍ഹി: ദ്രവീകൃത പാചക വാതകത്തിനു കുത്തനെ വില കൂട്ടി. 14.2 കിലോഗ്രാം സിലിണ്ടറിനു 50 രൂപയാണ് ഉയര്‍ത്തിയത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് തിങ്കളാഴ്ച മുതല്‍ 769 രൂപ വിലവരുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു. നേരത്തെ, സബ്‌സിഡിയില്ലാത്ത ദ്രവീകൃത പെട്രോളിയം ഗ്യാസ് വില ഫെബ്രുവരി 4 ന് നാല് മെട്രോ നഗരങ്ങളിലായി 25 രൂപ ഉയര്‍ത്തിയിരുന്നു. നിലവില്‍, ഓരോ വീടിനും 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്.
Cooking LPG To Cost ₹ 50 More, ₹ 769 In Delhi From Monday