മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ ക്രൈസ്തവ പുരോഹിതനെ തല്ലിച്ചതച്ചു

എന്നാല്‍, പോലിസ് കേസെടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിട്ടയച്ചു

Update: 2019-07-30 18:47 GMT

ലക്‌നോ: മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ ക്രൈസ്തവ പുരോഹിതനെ തല്ലിച്ചതച്ച ശേഷം പോലിസിനു കൈമാറി. കാണ്‍പൂരിലെ കാഷിറാം കോളനിയില്‍ ഞായറാഴ്ച സംഭവം. രാജു പ്രസാദ് എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. എന്നാല്‍, പോലിസ് കേസെടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിട്ടയച്ചു. രോഗിയായ മാതാവിനു വേണ്ടി പ്രാര്‍ഥിക്കാന്‍ വീട്ടുകാരി വിളിച്ചതനുസരിച്ച് എത്തിയപ്പോഴാണ് ആക്രമിച്ചതെന്നും മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്നു വീട്ടുകാരിയും പുരോഹിതനും പറഞ്ഞതായും ചാകേരി പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ രഞ്ജിത് റായ് പറഞ്ഞു. പ്രാര്‍ഥനയ്ക്കു വേണ്ടി ആരെയും വിളിക്കരുതെന്നു ബജ്‌റംഗ്ദള്‍ കാണ്‍പൂര്‍ മഹാനഗര്‍ സഹയോജ് പിയൂഷ് സിങ് ഭീഷണിപ്പെടുത്തിയതായി വീട്ടമ്മ പറഞ്ഞു. കുറച്ചു ദിവസങ്ങളായി മതപരിവര്‍ത്തനം നടത്തുന്നതായി പരാതിയുണ്ടെന്നും ഞായറാഴ്ച കുറച്ചുപേര്‍ കാഷിറാം കോളനിയിലെത്തി ആളുകളെ പരിവര്‍ത്തനം ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നും പിയൂഷ് സിങ് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ രണ്ടു സ്ത്രീകള്‍ക്ക് ക്രിസ്ത്യന്‍ മതഗ്രന്ഥം കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പാസ്റ്ററെ പോലിസിലേല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുമ്പോള്‍ ചെറിയ തോതില്‍ വാഗ്വാദം മാത്രമാണ് ഉണ്ടായതെന്നും ബജ്‌റംഗ്ദള്‍ നേതാവ് പറഞ്ഞു.




Tags:    

Similar News