വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ല; അത് മനസ്സിലാക്കിയേ മുന്നോട്ട് പോകാനാവൂ: എം വി ഗോവിന്ദന്‍

Update: 2021-02-07 04:30 GMT

കോഴിക്കോട്: വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും അതിനുള്ള സാഹചര്യം ഇവിടെയില്ലെന്നും സിപിഎം കേന്ദ്ര കമ്മറ്റിയഗം എം വി ഗോവിന്ദന്‍. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ 30ാം വാര്‍ഷിക കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലായിരുന്നു പരാമര്‍ശം. വിശ്വാസികളെ അംഗീകരിച്ചു മാത്രമേ ഏത് വിപ്ലവ പാര്‍ട്ടിക്കും മുന്നോട്ടുപോകാനാവൂ. ഇന്ത്യയില്‍ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണ്. അല്ലെങ്കില്‍ മുസ് ലിമോ പാഴ്‌സിയോ സിഖോ ആയിട്ടാണ്. അത്തരം സമൂഹത്തില്‍ ഭൗതിക വാദം പകരം വയ്ക്കാനാകില്ല. അത് മനസിലാക്കിയേ മുന്നോട്ട് പോകാന്‍ കഴിയൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

    '1798ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് രൂപം കൊണ്ട ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്കു പോലും ഇന്ത്യന്‍സമൂഹം വളര്‍ന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഇവിടെ ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വയ്ക്കാമെന്നാണ്. അതിനാവില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനമുള്‍പ്പ്‌ടെ വീണ്ടും ചര്‍ച്ചയായ സാഹചര്യത്തില്‍ സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന തന്ത്രവുമായി യുഡിഎഫ് രംഗത്തുവന്ന സാഹചര്യത്തില്‍ വിഎം വി ഗോവിന്ദന്റെ പരാമര്‍ശം വലിയ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് കാരണമാക്കും.

Contradictory materialism is impractical: MV Govindan

Tags:    

Similar News