ഇന്ത്യയെ 'ഭാരത്' എന്ന് പുനര്‍നാമകരണം ചെയ്യണമെന്നത് വിഡ്ഢിത്തമെന്ന് വീരപ്പ മൊയ്‌ലി

പേരുമാറ്റത്തെ അനുകൂലിക്കുന്നില്ലെന്ന് കര്‍ണാടക മുന്‍ ലോകായുക്ത ഹെഗ്‌ഡെ പറഞ്ഞു

Update: 2020-06-04 11:18 GMT

ന്യൂഡല്‍ഹി: ഇന്ത്യയെ 'ഭാരത്' എന്നോ 'ഹിന്ദുസ്ഥാന്‍' എന്നോ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം വിഡ്ഢിത്തമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ എം വീരപ്പ മൊയ്‌ലി. നടപടി രാജ്യത്തെ മറ്റുള്ളവരിര്‍ അനാവശ്യ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കും. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന ഹരജിയില്‍, ഭരണഘടന ഭേദഗതി ചെയ്യേണ്ട വിഷയത്തില്‍ ഇടപെടാനാവില്ലെന്നും വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കാമെന്നും സുപ്രിംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. മന്ത്രാലയങ്ങള്‍ ഹരജിയെ പരിഗണിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇത്തരം പേരുമാറ്റത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ക്ക് കൊളോണിയല്‍ ഭൂതകാലത്തെ മറികടക്കാന്‍ കഴിയുമെന്നായിരുന്നു ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വാദം. ഇന്ത്യ എന്ന പദം 'ഭാരത്' അല്ലെങ്കില്‍ 'ഹിന്ദുസ്ഥാന്‍' എന്ന് മാറ്റുന്നതിലൂടെ 'നമ്മുടെ ദേശീയതയില്‍ അഭിമാനബോധം ഉളവാക്കുമെന്ന്' ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    'എന്തുകൊണ്ട് അനാവശ്യമായി ഇങ്ങനെ ആവശ്യപ്പെടുന്നത്. ഇതിനകം തന്നെ ഞങ്ങള്‍ നിരവധി വര്‍ഷങ്ങളായി ജനാധിപത്യത്തിലൂടെ ജീവിച്ചു. ആളുകള്‍ക്ക് തീര്‍ച്ചയായും ഇന്നത്തെ പേരിനോട് വികാരപരമായ മൂല്യങ്ങളുണ്ട്. പേരുമാറ്റുന്ന ആശയം ശല്യ മാത്രമേ ചെയ്യുകയുള്ളൂവെന്നും വീരപ്പ മൊയ്‌ലി അസോഷ്യേറ്റ് പ്രസിനോട് പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിളുകളില്‍ 'ഇന്ത്യ' എന്നത് ഏറ്റവും അനുയോജ്യമായ പേരായി കണ്ടെത്തി. പുനര്‍നാമകരണം ചെയ്യുന്നത് ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്നും മൊയ്‌ലി പറഞ്ഞു.

    പേരുമാറ്റത്തെ അനുകൂലിക്കുന്നില്ലെന്ന് കര്‍ണാടക മുന്‍ ലോകായുക്ത ഹെഗ്‌ഡെ പറഞ്ഞു. ഇപ്പോഴത്തെ ചില വികാരങ്ങള്‍ കാരണം പേര് മാറ്റുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണഘടനാപരമായി ആര്‍ക്കും മാറ്റം ആവശ്യപ്പെടാം. നിയമപരമായ അവകാശമില്ല. അതിനാലാണ് സുപ്രിം കോടതി ഇത് സര്‍ക്കാരിനു വിട്ടത്. തീര്‍ച്ചയായും, സര്‍ക്കാരിന് അധികാരമുണ്ടായിരിക്കാം. എന്നാല്‍ എന്തിനാണിതെന്നാണ് ചോദ്യം. ചില ആളുകളുടെ ചില വൈകാരിക നേട്ടങ്ങള്‍ ഒഴികെ എന്ത് നേട്ടമാണുണ്ടാവുക. ഇത് രാജ്യത്തെ മറ്റുള്ളവരില്‍ അനാവശ്യ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും''-ഹെഗ്‌ഡെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

    അതേസമയം, ഇന്ത്യയുടെ പേരുമാറ്റുന്നത് രാജ്യത്തെ നിരവധി പൗരന്മാരുടെ പഴയ ആവശ്യമാണെന്ന് കര്‍ണാടക ബിജെപി വക്താവ് ജി മധുസൂദന പറഞ്ഞു. 'ഹിന്ദുസ്ഥാന്‍ എന്ന വാക്ക് വളരെ പഴയതാണ്. വാസ്തവത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന വാക്കിന് 'വിഷ്ണുപുരന്‍' എന്ന വേരുകളുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ രാജ്യത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നു. അത് ബ്രിട്ടീഷുകാര്‍ക്ക് ഉച്ചരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇത് ഇന്ത്യയായി മാറിയത്. ഇത് എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നു'വെന്നും മധുസൂദന അവകാശപ്പെട്ടു. പേരുമാറ്റുന്നത് ബിജെപിയുടെ ആഗ്രഹമോ താല്‍പര്യമോ അല്ല. കൊവിഡ് 19, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, ജിഡിപി, സമ്പദ്‌വ്യവസ്ഥ എന്നിവയുമായി പോരാടുമ്പോള്‍ ബിജെപി ഇക്കാര്യങ്ങളെക്കുറിച്ച് ഗൗരവത്തിലെടുത്തിട്ടില്ല. ഇത് ബിജെപിയുടെ മുന്‍ഗണനാ വിഷയമല്ല. എല്ലാ ഫോറങ്ങളിലും വിഷയം ഏറ്റെടുക്കാന്‍ ബിജെപി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News