ഹരിയാന: ബിജെപിയുടെ ടിക് ടോക് താരം പരാജയപ്പെട്ടു

ഹരിയാനയിലെ അദംപൂരില്‍ നിന്ന് മത്സരിക്കാനിറങ്ങിയ ടിക് ടോക് താരം സോനാലി ഫോഗറ്റാണ് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയിയോട് ദയനീയമായി പരാജയപ്പെട്ടത്.

Update: 2019-10-24 12:11 GMT

അദംപൂര്‍: കോണ്‍ഗ്രസ് കോട്ട തകര്‍ക്കാന്‍ ടിക് ടോകിലെ ഗ്ലാമര്‍ താരത്തെ രംഗത്തിറക്കിയ ബിജെപിക്ക് അടിതെറ്റി. ഹരിയാനയിലെ അദംപൂരില്‍ നിന്ന് മത്സരിക്കാനിറങ്ങിയ ടിക് ടോക് താരം സോനാലി ഫോഗറ്റാണ് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയിയോട് ദയനീയമായി പരാജയപ്പെട്ടത്.61,324 വോട്ട് നേടിയാണ് ബിഷ്‌ണോയ് സോനാലിയെ തറപറ്റിച്ചത്. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ ഇളയ മകനാണ് കുല്‍ദീപ് ബിഷ്‌ണോയ്. ഭജന്‍ലാലിന്റെയും കുടുംബത്തിന്റെയും ശക്തികേന്ദ്രമാണ് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയുലുള്ള അദംപൂര്‍ മണ്ഡലം. 1969മുതല്‍ ഭജന്‍ലാല്‍ എട്ടുതവണ ഇവിടെ നിന്ന് എംഎല്‍എയായി. അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു മകനും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്.


Tags: