മൂന്നുവര്‍ഷം മുമ്പത്തെ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ അറസ്റ്റില്‍

Update: 2020-03-20 18:37 GMT

അഹമ്മദാബാദ്: മൂന്നുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടിദാര്‍ നേതാവും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മറ്റൊരു കേസിന്റെ നടപടികള്‍ക്കായി മോര്‍ബി ജില്ലയിലുണ്ടായിരുന്ന ഹാര്‍ദിക് പട്ടേലിനെ അഹമ്മദാബാദ് പോലിസ് കോടതിക്ക് പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

    റാമോള്‍ പോലിസ് സ്‌റ്റേഷനിലാണ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തത്. മോര്‍ബി ജില്ലയിലെ തങ്കര പട്ടണത്തിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ ഹാര്‍ദിക്കിനെ റാമോള്‍ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2017 മാര്‍ച്ചില്‍ നടന്ന അക്രമക്കേസില്‍ അഹമ്മദാബാദിലെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് തങ്കാറയിലെ കോടതിക്ക് പുറത്ത് നിന്ന് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതെന്ന് ഇന്‍സ്‌പെക്ടര്‍ കെ എസ് ദേവ് പറഞ്ഞു.

    പട്ടിദാര്‍മാര്‍ക്ക് ഒബിസി സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സമയത്താണ് ഹാര്‍ദിക് പട്ടേലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹാര്‍ദിക്കിനെതിരേ 25 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതലും പോലിസ് അനുമതിയില്ലാതെ റാലികള്‍ നടത്തിയതിനാണ് അഹമ്മദാബാദിലും സൂറത്തിലു രണ്ട് രാജ്യദ്രോഹ ക്കേസുകളും നിലവിലുണ്ട്.




Tags:    

Similar News