പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എതിര്‍ക്കും

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിലൂടെ പൗരത്വം അനുവദിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്കു വിരുദ്ധമാണെന്ന നിലപാട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് സ്വീകരിക്കും.

Update: 2019-10-26 19:23 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ബംഗ്ലദേശ്, പാക്കിസ്താന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തുന്ന മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിലൂടെ പൗരത്വം അനുവദിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്കു വിരുദ്ധമാണെന്ന നിലപാട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് സ്വീകരിക്കും. തൃണമൂല്‍ അടക്കമുള്ള മറ്റു പ്രതിപക്ഷ കക്ഷികളും ബില്ലിനെതിരേ മുന്നോട്ട് വന്നിട്ടുണ്ട്.

ദേശീയ താല്‍പര്യമുള്ള വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ പൊതുനിലപാട് രൂപീകരിക്കാനുള്ള ഉന്നതതല സമിതിക്കു കഴിഞ്ഞ ദിവസം സോണിയ രൂപം നല്‍കിയിരുന്നു. സമിതിയുടെ ആദ്യ യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായ എ കെ ആന്റണി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Tags:    

Similar News