കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

Update: 2023-06-17 05:04 GMT

കണ്ണൂര്‍: തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു. തൃച്ചംബരത്തെ പ്രിയദര്‍ശനി മന്ദിരമാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയാണ് അക്രമം നടന്നത്. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി മന്ദിരം അഞ്ചാം തവണയാണ് തകര്‍ക്കുന്നത്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഫര്‍ണിച്ചറുകളും മറ്റും അടിച്ചുതകര്‍ത്ത സംഘം ചുവരില്‍ ധീരജിന്റെ കാപാലിക സംഘത്തിന്റെ ഓഫിസ്, ധീരജിന്റെ കൊലയാളികളുടെ ഓഫിസ് എന്നിങ്ങനെ പെയിന്റ് കൊണ്ട് എഴുതിയിട്ടുമുണ്ട്.




Tags:    

Similar News