മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സീറ്റ് ധാരണ

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ കോണ്‍ഗ്രസ് 24 സീറ്റുകളിലും എന്‍സിപി 20 സീറ്റുകളിലും മല്‍സരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ പറഞ്ഞു.

Update: 2019-03-23 15:28 GMT

പൂനെ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് - എന്‍സിപി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ധാരണ. ഇരു പാര്‍ട്ടി നേതൃത്വങ്ങളും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ കോണ്‍ഗ്രസ് 24 സീറ്റുകളിലും എന്‍സിപി 20 സീറ്റുകളിലും മല്‍സരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ പറഞ്ഞു.

സ്വാഭിമാനി ശേത്കാരി സംഘടന രണ്ട് സീറ്റിലും, ബഹുജന്‍ വികാസ് അഘാഡി, യുവ സ്വാഭിമാന പക്ഷ എന്നിവ ഒരോ സീറ്റിലും മല്‍സരിക്കും. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാാകൃഷ്ണ വിഖേ പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. വിഖെ പാട്ടീലിന്റെ മകന്‍ സുജയ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം സിറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. 25 സീറ്റുകളില്‍ ബിജെപിയും 23 സീറ്റുകളില്‍ ശിവസേനയും മല്‍സരിക്കാനാണ് ധാരണയായത്.

Tags:    

Similar News