സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടുമെത്തും

ഉംഭ ഗ്രാമത്തിലേക്ക് പോകാന്‍ കഴിഞ്ഞ മാസം 19ന് പ്രിയങ്ക നടത്തിയ ശ്രമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞിരുന്നു.

Update: 2019-08-13 04:57 GMT

സോന്‍ഭദ്ര: സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടുമെത്തും. ഉംഭ ഗ്രാമത്തിലേക്ക് പോകാന്‍ കഴിഞ്ഞ മാസം 19ന് പ്രിയങ്ക നടത്തിയ ശ്രമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. മിര്‍സപൂര്‍ ഗസ്റ്റ് ഹൗസില്‍ 24 മണിക്കൂറിലേറെ പ്രതിഷേധിച്ച പ്രിയങ്കയെ മരിച്ചവരുടെ ബന്ധുക്കള്‍ അവിടെയെത്തി കാണുകയായിരുന്നു.

പ്രിയങ്കയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടംബങ്ങള്‍ക്ക് കോണ്‍ഗ്രസ് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കി. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സോന്‍ഭദ്രയിലെത്തേണ്ടി വന്നിരുന്നു. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമത്തലവനും, കൂട്ടാളികളും നടത്തിയ വെടിവയ്പില്‍ മൂന്ന് സ്ത്രീകളുള്‍പ്പടെ പത്ത് ആദിവാസികളാണ് സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്. 

Tags:    

Similar News