കോണ്‍ഗ്രസ് തീവ്രവാദത്തിന്റെ മാതാവ്: യോഗി ആദിത്യനാഥ്
കോണ്‍ഗ്രസ് ആണ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവ്. രാജ്യത്തെ വേദനിപ്പിക്കുന്ന ആളുകളെ സഹിക്കേണ്ടതില്ല. രാജ്യത്ത് മാഫിയകള്‍ക്ക് അഭയം നല്‍കുന്നത് കോണ്‍ഗ്രസാണെന്നും യോഗി ആരോപിച്ചു.
കുശിനഗര്‍: രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവാണ് കോണ്‍ഗ്രസ് എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുശിനഗറില്‍ ഔദ്യോഗിക പരിപാടിക്കിടെയാണ് കോണ്‍ഗ്രസിനെതിരേ യോഗി രൂക്ഷവിമര്‍ശമുന്നയിച്ചത്.
കോണ്‍ഗ്രസ് ആണ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവ്. രാജ്യത്തെ വേദനിപ്പിക്കുന്ന ആളുകളെ സഹിക്കേണ്ടതില്ല. രാജ്യത്ത് മാഫിയകള്‍ക്ക് അഭയം നല്‍കുന്നത് കോണ്‍ഗ്രസാണെന്നും യോഗി ആരോപിച്ചു.
കോണ്‍ഗ്രസ് രാജ്യത്തെ മുറിവേല്‍പ്പിക്കുന്നു. ആളുകള്‍ക്ക് രാമനിലുള്ള വിശ്വാസത്തെ അവര്‍ അപമാനിക്കുന്നു. മാഫിയകള്‍ക്ക് അഭയം നല്‍കുന്നു. എന്നാല്‍ വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. മാഫിയകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം മാത്രമാണ് ബിജെപി നല്‍കുന്നത്. രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള വഴി തെളിയിക്കുന്നത് ബിജെപിയാണ്. എവിടെ ബിജെപിയുണ്ടോ അവിടെ എല്ലാവര്‍ക്കും ബഹുമാനം ലഭിക്കും. വിശ്വാസങ്ങള്‍ ആദരിക്കപ്പെടുമെന്നും യോഗി അഭിപ്രായപ്പെട്ടു.
രാജ്യത്തിന് വേദന മാത്രമല്ല, തൊഴിലില്ലായ്മയും അഴിമതിയുമാണ് കോണ്‍ഗ്രസിലൂടെ ഉണ്ടാവുന്നത്. കോണ്‍ഗ്രസിന് കീഴില്‍ മാഫിയ രാജ് ആണ് രാജ്യത്തുള്ളത്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും എന്താണ് ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നത് എന്നും യോഗി ചോദിച്ചു.