കശ്മീര്‍ വിഷയം: പാര്‍ട്ടിക്കു തെറ്റുപറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ

അതേസമയം, ബിജെപി കഴിഞ്ഞ അഞ്ച് വര്‍ഷമായി കലാപം, തൊഴിലില്ലായ്മ, അസഹിഷ്ണുത എന്നിവയുടെ പാതയിലാണു സംസ്ഥാനത്തെ നയിക്കുന്നതെന്നു ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ സിങ് ഹൂഡ പറഞ്ഞു.

Update: 2019-08-18 12:45 GMT

ചണ്ഡീഗഡ്: കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടി തെറ്റുപറ്റിയെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണയ്ക്കുന്നുവെന്നും ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. കേന്ദ്ര സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യുമെന്നും പരിവര്‍ത്തന്‍ റാലിയില്‍ അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ തന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ എതിര്‍ക്കുന്നതായി കണ്ടു. അക്കാര്യത്തില്‍ തന്റെ പാര്‍ട്ടിക്കു വഴി തെറ്റിയിരിക്കുന്നു. ഹരിയാനയിലെ തന്റെ സഹോദരങ്ങളെ കശ്മീരില്‍ സൈനികരായി വിന്യസിച്ചിട്ടുണ്ട്. അതിനാല്‍ തന്നെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. ദേശസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യത്തില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി കഴിഞ്ഞ അഞ്ച് വര്‍ഷമായി കലാപം, തൊഴിലില്ലായ്മ, അസഹിഷ്ണുത എന്നിവയുടെ പാതയിലാണു സംസ്ഥാനത്തെ നയിക്കുന്നതെന്നു ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ സിങ് ഹൂഡ പറഞ്ഞു. ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ അദ്ദേഹം ഹരിയാനയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന രീതിയില്‍ സംസ്ഥാന രാഷ്ട്രീയത്തെ മാറ്റാന്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു അവസരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.




Tags:    

Similar News